ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കി നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡാറ്റാബേസ് രാജ്യത്തെ ലഹരിവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കാനും കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Read Also: എയർലൈൻ രംഗത്ത് ചുവടുറപ്പിച്ച് ആകാശ എയർ, പുതിയ നേട്ടങ്ങൾ അറിയാം
നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ പോര്‍ട്ടല്‍ നിദാന്‍ എന്ന പേരിലാണ് അറിയപ്പെടുക. (നാഷണല്‍ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓണ്‍ അറസ്റ്റഡ് നാര്‍ക്കോ ഒഫന്‍ഡേഴ്സ് എന്നതാണ് നിദാന്‍).
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങള്‍ക്കിടയില്‍ പലപ്പോഴും, പൂരിപ്പിക്കാതെ കിടക്കുന്ന വസ്തുതകളെ തമ്മില്‍ ബന്ധിപ്പിക്കാനും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കാനും നിദാന്‍ പോര്‍ട്ടല്‍ നിര്‍ണായകമാകും. ലഹരി കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികള്‍, ലഹരി ഉത്പന്നങ്ങളുടെ നിര്‍മ്മാണം, വില്‍പന, കൈവശം വയ്ക്കല്‍, ഉപഭോഗം, അന്തര്‍ സംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവയുമായി നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടവര്‍ എന്നിവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നിദാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments