Latest NewsUAENewsInternationalGulf

യാത്രാ തട്ടിപ്പ്: മുന്നറിയിപ്പുമായി യുഎഇ ഇന്ത്യൻ എംബസി

അബുദാബി: യാത്രാ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി. പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘങ്ങളെ കുറിച്ചാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്.

Read Also: ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര ക്രമീകരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങൾ അയച്ചും പണം പിരിവ് നടത്തിയുമാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് @embassy_help എന്ന ട്വിറ്റർ ഹാൻഡിലുമായും ind_embassy.mea.gov@protonmail.com എന്ന ഇമെയിൽ ഐഡിയുമായും യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വിശദമാക്കി. ഈ വെബ്‌സൈറ്റിലൂടെയും ട്വിറ്റർ ഹാൻഡിലിലൂടെയുമാണ് തട്ടിപ്പ് നടക്കുന്നത്.

Read Also: ‘ഹർ ഘർ തിരംഗ’ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തത് ത്രിവർണ്ണ പതാകയുമായി 5 കോടിയിലധികം സെൽഫികൾ: സാംസ്‌കാരിക മന്ത്രാലയം

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button