തൃശ്ശൂര്‍: പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ സൂചിപ്പിക്കുന്നു.
2011 വിജ്ഞാപന പ്രകാരം 40 പൈസയാണ് ടോള്‍ ഈടാക്കാനുള്ള അടിസ്ഥാന വില. ഈ അടിസ്ഥാന വില തിരുത്താനാകില്ല. എന്നാല്‍, അടിസ്ഥാന വില തിരുത്തിയതായി രേഖകളില്‍ വ്യക്തമാണ്.
കഴിഞ്ഞ വര്‍ഷം മൊത്തവില സൂചികയില്‍ മാറ്റം വരുത്തി ടോള്‍ ഈടാക്കുന്നതിന്റെ രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.
എന്നാല്‍, ഏതെങ്കിലും ഒന്നില്‍ വര്‍ഷങ്ങളായി മാറ്റം വരുത്തി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.
Post Your Comments