ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

അനൂപ് മേനോന്‍  സംവിധാനം ചെയ്യുന്ന ‘കിംഗ് ഫിഷ്’: റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: നടൻ അനൂപ് മേനോന്‍  സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും അനൂപ് മേനോൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം.

ഇപ്പോളിതാ, സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം സെപ്റ്റംബർ 16നാകും ഏറെ സസ്പെൻസുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ‘കിംഗ് ഫിഷ്’ പ്രേക്ഷകർക്ക് മുന്നിലെത്തുക. രഞ്ജിത്തും അനൂപ് മേനോനും ഒരു സൈക്കിളിൽ പോകുന്ന പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു
വളരെ നേരത്തെ തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ റിലീസ് പല കാരണങ്ങളാണ് വൈകുകയായിരുന്നു. ട്രെയിലർ പുറത്തിറങ്ങി രണ്ട് വർഷത്തിനിപ്പുറമാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button