ഡൽഹി: പ്രവാചകനിന്ദ ആരോപിച്ച് ബി.ജെ.പിയിൽ നിന്നും പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയെ, ‘നീതി’യിലേക്ക് കൊണ്ടുവരാൻ ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദ ഇന്ത്യൻ മുസ്ലീങ്ങളെ ഉദ്‌ബോധിപ്പിച്ചതായി റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ, നൂപുർ ശർമ്മയ്‌ക്കെതിരെ ഇതിനകം തന്നെ നിരവധി ജിഹാദി ഭീഷണികൾ ഉയർന്നിരുന്നു.
നൂപുർ ശർമ്മ നടത്തിയ നിന്ദയെ കുറിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നവ-ഇ-ഘവാ-ഇ-ഹിന്ദ് മുഖപത്രത്തിൽ അൽ-ഖ്വയ്ദ വിശദമാക്കിയതായും പ്രതികാരത്തിന് ആഹ്വാനം ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘പ്രതിരോധത്തിനായി ശത്രുക്കൾക്കെതിരെ സ്വയം ആയുധമാകാൻ മുസ്ലീങ്ങളോട് അഭ്യർത്ഥിക്കുന്നു. കശ്മീരിലെ അടുത്തുള്ള ജിഹാദിൽ പങ്കെടുക്കുക,’ തീവ്രവാദി സംഘടന ആഹ്വാനം ചെയ്തു.
അടുത്തിടെ മതനിന്ദ ആരോപിച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ യു.എസിൽ നടന്ന ആക്രമണത്തെ തുടർന്ന്, നൂപുർ ശർമ്മയുടെ സുരക്ഷയ്ക്കായി ജാഗ്രത പുലർത്തുന്നത്തിനായി, ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
നൂപുർ ശർമ്മയുടെ മതനിന്ദയുടെ പേരിൽ ഈ വർഷം ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ പ്രവിശ്യ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെയും ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായും ആക്രമണത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഉദയ്പൂരിലെ തയ്യൽക്കാരൻ കനയ്യ കുമാറിനെയും അമരാവതിയിലെ ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഭീഷണി.
Post Your Comments