
ന്യൂഡല്‍ഹി: ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കിയതായി ഡല്‍ഹി പൊലീസ് അധികൃതര്‍ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.
Read Also: എംഡിഎംഎയുമായി 21കാരി എക്‌സൈസ് പിടിയില്‍: സംഭവം കൊച്ചിയില്‍
നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ വെട്ടേറ്റു മരിച്ചിരുന്നു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയ
Post Your Comments