വണ്ണപ്പുറം: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക്തർക്കത്തെത്തുടർന്ന്, രണ്ടു പേർക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയിൽ സാബു, മുള്ളരിങ്ങാട് സ്വദേശി രമണൻ എന്നിവർക്കാണ് വെട്ടേറ്റത്.
രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സഹോദരീഭർത്താവ് ഒടിയപാറ മരുതോലിൽ ബെന്നിയാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കാളിയാർ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : ഷാജഹാൻ വധം: സംഘപരിവാറിനെ പഴിചാരാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ തകർത്തവർക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ
ബെന്നിയും ഭാര്യയുമായി വേർപിരിഞ്ഞാണ് ഇപ്പോൾ താമസം. ഭാര്യക്ക് കോടതി വിധി വഴി ഒരേക്കർ സ്ഥലം ലഭിച്ചിരുന്നു. ഇതിലെ റബർ ടാപ്പു ചെയ്യാൻ ഭാര്യാസഹോദരൻമാർ എത്തിയതാണ് തർക്കത്തിലേക്ക് നയിച്ചത്. കാളിയാർ സിഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
Post Your Comments