Latest NewsNewsIndia

വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ തർക്കം: 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

കൊൽക്കത്ത: 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാർത്തിക് ദാസ് എന്നയാൾ ആണ് ഭാര്യ സമ്പതിയെ കൊലപ്പെടുത്തിയത്.

Read Also: നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു: രണ്ടംഗ സംഘം അറസ്റ്റിൽ

സമ്പതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മൃതദേഹം മുറിയിൽ ഒളിപ്പിച്ചു. പിന്നീട് മക്കളോട് അമ്മയ്ക്ക് അസുഖമാണെന്ന് ഇയാൾ ധരിപ്പിച്ചു. പുലർച്ചെ മക്കൾക്ക് ആഹാരം പാചകം ചെയ്ത്, അവരെ ട്യൂഷൻ ക്ലാസിൽ എത്തിച്ച ശേഷമാണ് ഇയാൾ കൊലപാതക വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

പിന്നീട് ഭാര്യാമാതാവിനെയും കൊലപാതക വിളിച്ച് വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്ക് കുട്ടികളുടെ സാധനങ്ങൾ പാക്ക് ചെയ്ത് ഒരുങ്ങിയിരിക്കുകയായിരുന്നു പ്രതി. മഹാബിർത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. പോലീസ് വീട്ടിലെത്തുമ്പോൾ ഭാര്യയുടെ മൃതദേഹത്തിനരികിൽ ശാന്തനായി ഇരിക്കുകയായിരുന്നു പ്രതി. പിന്നീട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Read Also: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു: രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button