Latest NewsKeralaNews

സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഷീജാ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വീരസ്മരണകള്‍ ജ്വലിക്കുന്ന ചേമഞ്ചേരിയിലെ സ്മാരക സ്തൂപത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.

പൂക്കാട് കലാലയത്തിലെ 75 കലോപാസകര്‍ ചേര്‍ന്ന് സ്വാതന്ത്ര്യ ഹര്‍ഷം നടനഗാനാഞ്ജലി ദൃശ്യാവിഷ്‌ക്കാരം അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പി. ഗവാസ്, സിന്ധു സുരേഷ്, പൂക്കാട് കലാലയം പ്രസിഡന്റ് യു.കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button