കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങളും അംഗീകരിക്കില്ലെന്ന് താലിബാനോട് ബ്രിട്ടീഷ് പ്രതിനിധി സംഘം. ബ്രിട്ടീഷ് ഉന്നതതല സംഘം കാബൂളിലെത്തിയാണ് താലിബാനുമായി ചര്‍ച്ച നടത്തിയത്. സിമോണ്‍ ഗാസ്, അഫ്ഗാന്‍ രക്ഷാ ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന ഡോ. മാര്‍ട്ടിന്‍ ലോംഗ്ഡെന്‍ എന്നിവരാണ് കാബൂളിലെത്തിയത്.
അതേസമയം ബ്രിട്ടന്‍ തങ്ങളെ ഒരു ഭരണകൂടമായി കാണുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്ന് താലിബാന്‍ പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും സ്ത്രീ സ്വാതന്ത്ര്യം എടുത്തുകളഞ്ഞതിനെതിരെയും അടിയന്തിര പരിഹാരം കാണണമെന്നാണ് ബ്രിട്ടന്‍ മുന്നോട്ട് വച്ചിട്ടുളള ആവശ്യം. നിലവിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലും ജനങ്ങളുടെ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളിലും പരിഹാരം കാണാന്‍ ഒരുക്കമാണെന്ന് ബ്രിട്ടന്‍ അറിയിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാബൂളിലെ ചര്‍ച്ചയില്‍ മാവ്ലാവി അമിര്‍ ഖാന്‍ മുത്താഖ്വി, മുല്ല അബ്ദുള്‍ ഗാവി ബാരാദര്‍ അഖുണ്ട്, മാവ്ലാവി അബ്ദുള്‍ സലാം ഹനാഫി എന്നിവരാണ് താലിബാന്റെ ഭാഗത്തു നിന്ന് പങ്കെടുത്തത്.
Post Your Comments