Latest NewsKeralaNews

മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പണിക്കവീട്ടിൽ മുഹമ്മദ് ആണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് വർഷം മുമ്പാണ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കുന്നതിന് വേണ്ടി ഇയാൾ മലപ്പുറത്ത് എത്തിയത്. അപ്പോഴായിരുന്നു പീഡന ശ്രമം. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്.

സമാന രീതിയിൽ ഇയാൾ മറ്റ് പലരെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഹമ്മദിന്റെ ഫോണിൽ നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button