Latest NewsIndiaNews

അപ്പൂപ്പൻ്റെ നൂറുമില്യൺ ചിരി… യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം: വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ വിചിത്രവും അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമായ സംഭവങ്ങൾ വളരെ പെട്ടെന്നാണ് വൈറലാവുക. അത്തരത്തിൽ കഴിഞ്ഞ ദിവസം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലായത് ഒരു കല്യാണ വീഡിയോ ആണ്. വീഡിയോയിലെ വരൻ ഒരു വൃദ്ധനാണ്. വധുവാകട്ടെ ഒരു കൊച്ചു പെൺകുട്ടിയും. വീഡിയോയിൽ വധുവിന് അത്ര സന്തോഷമൊന്നുമില്ല. എന്നാൽ, വരനായ അപ്പൂപ്പന്റെ മുഖത്ത് നിറയെ നൂറുമില്യൺ ചിരിയാണ്. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും തരംഗം സൃഷ്ടിക്കുകയാണ്.

വൈറൽ ആകുന്ന വീഡിയോയിൽ വിവാഹശേഷം വരനും വധുവും അതിഥികളുടെ അനുഗ്രഹവും ആശംസകളും സ്വീകരിക്കുന്നതിനായി ഇരിപ്പുണ്ട്. ഈ സമയത്ത് വൃദ്ധന്റെ മുഖത്ത് വിരിയുന്ന ചിരി വീഡിയോയിൽ കൃത്യമായി കാണാം. വീഡിയോ വൈറൽ ആയെങ്കിലും ഇത് എവിടെയാണ് സംഭവിച്ചത് എന്ന കാര്യത്തിൽ കൃത്യത വന്നിട്ടില്ല.

വീഡിയോയ്ക്കെതിരെ പല രീതിയിലാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. ഇതുവരെ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ഈ വീഡിയോ psycho_biihari എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് സ്ക്രിപ്റ്റഡ് ആണോയെന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. ഒരു വൃദ്ധന് സ്വന്തം മകളെ എങ്ങനെയാണ് മാതാപിതാക്കൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ തോന്നുന്നതെന്നും ചിലർ ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Psycho Bihari (@psycho_biihari)

shortlink

Related Articles

Post Your Comments

Related Articles


Back to top button