പത്തനംതിട്ട: റാന്നിയിൽ പന്ത്രണ്ടു വയസുകാരിയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. റാന്നി പെരുന്നാട് സ്വദേശിനി അഭിരാമിക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ കാർമൽ എഞ്ചിനിയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
Read Also : കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഈ സ്മാർട്ട്ഫോണിനെ കുറിച്ച് പരിചയപ്പെടാം
ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും തോളിലും പരിക്കേറ്റു. നാട്ടുകാർ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
Post Your Comments