കൊച്ചി: കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് രതീഷ് ന്നാ താൻ കേസ് കൊട് എന്ന ചിത്രവുമായി എത്തുന്നത്. കുഞ്ചാക്കോ ബോബൻ വ്യത്യസ്തമായ വേഷപ്പകർച്ചയിലെത്തിയ ചിത്രം കൗതുകമുണർത്തുന്ന പ്രമേയവുമായാണ് എത്തുന്നത്.
കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായിട്ടാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്. മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ് ഫുള്ളായാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോളിതാ, പ്രേക്ഷകരുടെ ആവശ്യമനുസരിച്ച് സിനിമയുടെ പ്രദർശനം വർദ്ധിപ്പിച്ചിരിക്കുകയാണ്.
കാണികളുടെ വർദ്ധനവ് അനുസരിച്ചാണ് കൂടുതൽ സ്ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനത്തിൽ1.25 കോടിയും രണ്ട് ദിവസം കൊണ്ട് 2. 71 കോടി രൂപയും ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.
Post Your Comments