Latest NewsNewsIndia

നവ ദമ്പതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യകിറ്റുമായി സര്‍ക്കാര്‍

'നയി പാഹല്‍', 'നബദമ്പതി' എന്ന പേരിലുള്ള കിറ്റുകള്‍ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്

ഭുവനേശ്വര്‍: നവ ദമ്പതികള്‍ക്ക് വിവാഹസമ്മാനങ്ങളുമായി ഒഡിഷ സര്‍ക്കാര്‍. ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യ കിറ്റാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘മിഷന്‍ പരിവാര്‍ വികാസി’ല്‍ ഉള്‍പ്പെടുത്തി വിവാഹസമ്മാനമായി സര്‍ക്കാര്‍ നല്‍കുന്നത്.

read also: വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: വി ശിവൻകുട്ടി

‘നയി പാഹല്‍’, ‘നബദമ്പതി’ എന്ന പേരിലുള്ള കിറ്റുകള്‍ ആശാവര്‍ക്കര്‍മാര്‍ വഴിയാണ് വിതരണം ചെയ്യുന്നത്. രണ്ട് തോര്‍ത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകള്‍, ഗര്‍ഭനിരോധന ഉറയും ഗുളികയും വിവാഹ രജിസ്‌ട്രേഷന്‍ ഫോമും ഇതിലുണ്ട്. കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങള്‍ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. സുരക്ഷിതമായ ലൈംഗികവേഴ്ച, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങളും ഇതിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button