ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
Read Also : റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു: ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മാധവൻ – വിശാല ദമ്പതികളുടെ മകളാണ് ജിഷ. ഭർത്താവ്: പരേതനായ വിനോദ്. മകൾ: അനാമിക.
Post Your Comments