ന്യൂയോർക്ക്: സൽമാൻ റുഷ്‌ദിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് അടുത്തവൃത്തങ്ങൾ. അദ്ദേഹത്തിന്റെ ഏജന്റ് ആയ ആൻഡ്രൂ വൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെന്ന് ഏജന്റ് അറിയിച്ചു.
ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മതർ(24) ആണ് ആക്രമണം നടത്തിയത്. ഇയാളെ അവിടെ തന്നെ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി മുംബൈ സ്വദേശിയാണ്. ബുക്കർ പ്രൈസ് നേതാവായ ഇദ്ദേഹത്തിന്റെ 1988ൽ പുറത്തിറങ്ങിയ സാത്താനിക് വേഴ്സസ് എന്ന ഗ്രന്ഥമാണ് കോളിളക്കം സൃഷ്ടിച്ചത്. ഇറാൻ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ഇസ്ലാമിക മതപണ്ഡിതന്മാർ ഇദ്ദേഹത്തെ വധിക്കാൻ കൽപ്പന പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്ന്, കനത്ത സുരക്ഷയിലായിരുന്നു ദീർഘകാലമായി റുഷ്ദി കഴിഞ്ഞിരുന്നത്.
Post Your Comments