
25 കാരനായ ഹാദി മതർ എന്ന അക്രമിയാൽ കുത്തേറ്റ് ന്യൂയോർക്കിൽ ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുറ്റപ്പെടുത്തി ഇറാൻ. 988-ൽ ‘ദ സാത്താനിക് വേഴ്‌സസ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചതുമുതൽ 75-കാരനായ പ്രശസ്ത എഴുത്തുകാരന് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് ഇറാൻ ആക്രമണത്തിൽ നിന്ന് കൈ കഴുകുകയും പകരം ആക്രമണത്തിന് റുഷ്ദിയെയും അദ്ദേഹത്തിന്റെ അനുയായികളെയും കുറ്റപ്പെടുത്തുകയും ചെയ്തു.
ഇറാനിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണത്തെ വിപുലമായി ആഘോഷിക്കുകയാണ് ചെയ്തത്. ‘ദൈവിക പ്രതികാരം’ എന്ന രീതിയിലായിരുന്നു മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. ആക്രമണത്തെത്തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണ് നഷ്‌ടപ്പെടുമെന്ന മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ജാം-ഇ ജാം പറഞ്ഞത്, ‘സാത്താന്റെ ഒരു കണ്ണ് അന്ധമായിരിക്കുന്നു’ എന്നായിരുന്നു. ഇറാന്റെ മാധ്യമങ്ങളുടെ പെരുമാറ്റം നിന്ദ്യമാണ് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വിശേഷിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 15-ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി ടെഹ്‌റാൻ ആക്രമണകാരിയും ഇസ്ലാമിക രാജ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ടു. എഴുത്തുകാരന് നേരെ നടന്ന ആക്രമണത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ ആരോപിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രചനകൾ വഴി ഇസ്ലാമിനെ അപമാനിക്കാനുള്ള അവകാശം അഭിപ്രായം സ്വാതന്ത്ര്യം റുഷ്ദിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments