ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലേക്കു യാത്ര നടത്തിയതാണ് തന്റെ മകനെ ആകെ മാറ്റിമറിച്ചതെന്ന് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മട്ടറുടെ അമ്മ. അവന്റെ സ്വഭാവത്തിൽ സമൂലമായ പരിവർത്തനം വന്നുവെന്നും അമ്മ സിൽവാന ഫാർദോസ് പറയുന്നു.
‘2018ലാണ് എന്റെ മകൻ മിഡിൽ ഈസ്റ്റിലേക്ക് യാത്ര പോകുന്നത്. അവൻ ചുറുചുറുക്കോടെ മടങ്ങി വരുമെന്നും സ്കൂൾ,ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കുമെന്നും ഒരു നല്ല ജോലി നേടുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് നേരെ വിപരീതമാണ്. തിരിച്ചെത്തിയ അവന്റെ വ്യക്തിത്വം ആകെ മാറിയിരുന്നു’, സിൽവാന ഫാർദോസ് ഓർക്കുന്നു. മാസങ്ങളോളം തന്നോടും സഹോദരിമാരോടും അവൻ സംസാരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Also read: ശ്രീരാമശ്ലോക പഞ്ചരത്നം
മിക്ക സമയവും തന്റെ മകൻ വീടിന്റെ ബേസ്മെന്റിൽ സ്വയം അടച്ചു പൂട്ടിയിടുമായിരുന്നുവെന്ന് അവർ പറഞ്ഞു. വല്ലാത്ത മതഭ്രാന്ത് മകനെ ആവേശിച്ചിരുന്നതായും, തന്നെ ഒരു യഥാർത്ഥ മുസ്ലിമായി വളർത്താത്തതിന് അമ്മയോട് ഹാദി ദേഷ്യപ്പെട്ടതായും ഇപ്പോഴും അവർ വ്യക്തമായി ഓർക്കുന്നു. ഇക്കാര്യം പറഞ്ഞു തങ്ങൾ രണ്ടുപേരും വഴക്കിടുമായിരുന്നുവെന്നും സിൽവാന ഫാർദോസ് ഡെയിലി മെയിലിനോട് വ്യക്തമാക്കി.
Post Your Comments