![](/wp-content/uploads/2022/08/salman-rushdie.jpg)
ന്യൂഡല്‍ഹി: വിശ്വപ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സല്‍മാന്‍ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ അക്രമത്തിനും ഭീകരവാദത്തിനും എതിരാണ്. സല്‍മാന്‍ റൂഷ്ദിക്ക് നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു’, അരിന്ദം ബാഗ്ചി പറഞ്ഞു.
ഈ മാസം 12നാണ് സല്‍മാന്‍ റൂഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂയോര്‍ക്കിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഹാദി മേതര്‍ എന്ന യുവാവ് അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ റൂഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്ത അദ്ദേഹം ഇപ്പോഴും ന്യൂയോര്‍ക്കിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments