ThiruvananthapuramLatest NewsKeralaNattuvarthaNews

സിനിമ പരസ്യത്തോട് പോലും അസഹിഷ്ണുത, മന്ത്രിക്ക് വേണ്ടി സൈബര്‍ ഗുണ്ടകള്‍ രംഗത്ത്: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെ ചൊല്ലി സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ശക്തമാകുന്നു. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ റോഡുകള്‍ മുഴുവന്‍ കുഴിയാണെന്നും കുഴിമന്ത്രി ഇതൊന്നും കാണുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിനിമ പരസ്യത്തോട് പോലും അസഹിഷ്ണുതയാണെന്നും മന്ത്രിക്ക് വേണ്ടി സൈബര്‍ ഗുണ്ടകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിനും കേന്ദ്രമന്ത്രിക്കുമാണ് കുഴിയടയ്ക്കാന്‍ ഉത്തരവാദിത്തമെന്ന് പറയുന്ന മന്ത്രിയും സര്‍ക്കാരും കുഴിയുണ്ടെന്ന് പറയുന്ന പരസ്യമിട്ട സിനിമാക്കാരെ എന്തിനാണ് പരിഹസിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. സംസ്ഥാനം അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ഇത്രയും തകര്‍ച്ചയിലേക്ക് പോയ കാലമുണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്ന് എസ്എഫ്ഐ: ബാനർ യുദ്ധവുമായി കെഎസ്‍യുവും എസ്എഫ്ഐയും

‘പ്രതിപക്ഷത്തിന്റെ സഹായത്തോടെ അഴിമതികള്‍ അട്ടിമറിക്കാനാണ് പിണറായി വിജയന്റെ ശ്രമം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മന്ത്രിയെ പോലെയാണ് പെരുമാറുന്നത്. വിദേശ പണം വരുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ വി.ഡി. സതീശന് പരിഭ്രമമാണ്. പ്രതിപക്ഷ നേതാവിനെതിരായ ഇ.ഡി. അന്വേഷണം പിണറായി ഒതുക്കുകയാണ്. പിണറായിയുമായി വി.ഡി. സതീശന്‍ എന്ത് ഡീലാണ് ഉണ്ടാക്കിയത്, കെ. സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button