എറണാകുളം: രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന ബാനറുകളോ പോസ്റ്ററുകളോ കണ്ടാൽ ഉടൻ വലിച്ചുകീറി കളയുകയും തുടർന്ന് വിദ്യാർത്ഥി സംഘട്ടനവും അരങ്ങേറുന്ന ക്യാമ്പസുകളിൽ ഇപ്പോൾ നടക്കുന്നത് . എറണാകുളം മഹാരാജാസ് കോളേജിലാണ് എസ്എഫ്ഐയും കെഎസ്‍യുവും ബാനർ യുദ്ധവുമായി നിലകൊള്ളുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഹൈബി ഈഡൻ എംപി എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന്, ഹൈബിയ്ക്കെതിരെ എസ്എഫ്ഐ ബാനർ ഉയർത്തി. തൊട്ടുപിന്നാലെ മറുപടിയുമായി കെഎസ്‍യു രംഗത്തെത്തി.
read also: ഇ.പി. ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്: കെ. സുധാകരൻ
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ശൂന്യ വേളയിൽ ഹൈബി നിരോധന ആവശ്യം ഉന്നയിച്ചത്.
ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.
Post Your Comments