Latest NewsIndiaNews

ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു

സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച്‌ ബോധം കെടുത്തിയാണ് അകത്തേക്ക് കടന്നത്

ചെന്നൈ: ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദിയാക്കി ന​ഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവര്‍ച്ച നടന്നത്. 20 കോടി രൂപയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

read also: റ​ബ​ർ ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തിക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. അരുംബാക്കം ഹണ്ട്രഡ് സ്ട്രീറ്റ് റോഡിലെ ഓഫീസിനകത്തേക്ക് മൂന്നം​ഗ സായുധ സംഘം സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച്‌ ബോധം കെടുത്തിയാണ് അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി. ഇതിന് ശേഷം ഷട്ടറുകള്‍ താഴ്ത്തി സം​ഘം പണം കവരുകയായിരുന്നു. എന്നാൽ, ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തന്നെയാണ് ഈ കവര്‍ച്ച എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ചെന്നൈ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button