Independence DayLatest NewsIndia

പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാ വിഭജന ഭീകരദിനമായി ആചരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി

ലഖ്‌നൗ: പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കാന്‍ ഉത്തര്‍പ്രദേശ് ബിജെപി. ‘1947ല്‍ നടന്ന ദുഃഖകരമായ രാജ്യവിഭജനത്തിന്റെ സ്മരണയ്ക്കായാണ് ദിനം ആചരിക്കുന്നതെന്ന്’ ബിജെപി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലുടനീളം ഓഗസ്റ്റ് 14 ന് ‘വിഭജന ഹൊറര്‍ മെമ്മോറിയല്‍ ദിനം’ ആചരിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ഗുപ്ത അറിയിച്ചു.

‘ഇന്ത്യാ വിഭജനത്തിനുശേഷം ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി, അസംഖ്യം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പലര്‍ക്കും ഭൂമി ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നു.ലക്ഷക്കണക്കിന് ആളുകള്‍ വിഭജനത്തിന്റെ വേദന ദശാബ്ദങ്ങളായി സഹിച്ചു.വിഭജന സംഭവം വളരെ ദുഃഖകരവും ഹൃദയഭേദകവുമാണ്.

വിഭജനത്തിന്റെ അസഹ്യമായ വേദന അനുഭവിച്ചവരുടെ സ്മരണയ്ക്കായി ഈ ദിനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരുന്നു.വിഭജനത്തിന്റെ ഭീകരത ഇന്ത്യന്‍ ചരിത്രത്തില്‍ മറക്കരുത്’. ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button