Latest NewsKeralaNews

കേശവദാസപുരം മനോരമ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതി കുറ്റം സമ്മതിച്ചു

 

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനിടെയാണ് പ്രതി ആദം അലി കുറ്റം സമ്മതിച്ചത്. മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വച്ചാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

ചെമ്പരത്തി പൂ പറിക്കുകയായിരുന്ന മനോരമയെ പ്രതി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പോലീസിനോട് വെളിപ്പെടുത്തി.

 

ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ ഇതേവരെയുള്ള നിഗമനം. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്‍റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിൽ മനോരമയെ കൊല്ലാൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി.

താളിയുണ്ടാക്കാൻ ചെമ്പരത്തി പൂക്കള്‍ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button