Latest NewsKeralaNewsBusiness

ലക്കി ബിൽ: ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ലക്കി ബില്ലിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കൾക്ക് പ്രതിവർഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക് എത്തുന്നു. ലക്കി ബിൽ മൊബൈൽ ആപ്പിനാണ് ജിഎസ്ടി വകുപ്പ് രൂപം നൽകിയിട്ടുള്ളത്. 16 ന് വൈകിട്ട് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, സംസ്ഥാന ചരക്ക് സേവനം നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം പേര്, മൊബൈൽ നമ്പർ, വിലാസം എന്നിവ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകൾക്ക് പ്രതിദിന, പ്രതിവാര പ്രതിമാസ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, വനശ്രീ നൽകുന്ന സമ്മാനങ്ങളാണ് വിജയികൾക്ക് വിതരണം ചെയ്യുക. കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ബമ്പർ സമ്മാനവും നൽകും. ജനങ്ങൾ നൽകുന്ന നികുതി പൂർണമായും സർക്കാറിലേക്ക് എത്തുന്നതോടെ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Also Read: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ലക്കി ബില്ലിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കൾക്ക് പ്രതിവർഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ലക്ഷം രൂപയാണ് ബമ്പർ സമ്മാനമായി നൽകുന്നത്. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സമ്മാനമായി അഞ്ചുപേർക്ക് 2 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി അഞ്ചുപേർക്ക് 1 ലക്ഷം വീതവുമാണ് നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button