കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവുമായി വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ, തലശ്ശേരി, പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ് (46) അറസ്റ്റ് ചെയ്തത്.
നെടുമ്പാശേരി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വർണ്ണം വിൽക്കാനായി ഏൽപ്പിച്ചത് ആഷിഫിനെയാണ്. ഇയാളിൽ നിന്ന് എണ്ണൂറ്റി അറുപത് ഗ്രാമോളം സ്വർണവും കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർമാരായ സോണിമത്തായി, വി.എസ്. വിപിൻ, എസ്.ഐ പി.പി സണ്ണി, എ.എസ്.ഐ എം.എസ്. ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലൻ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.
Post Your Comments