KeralaLatest NewsNews

സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ്‌ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം

 

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്‌. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രന്  ഇതേ കോടതി നേരത്തെയും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

 

ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അദ്ധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button