ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനിവാര്യമായ ഒന്നാണ് വിറ്റാമിനുകൾ. ഓരോ വിറ്റാമിനുകളും വ്യത്യസ്ഥ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. ശരീരത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് വിറ്റാമിൻ ബി 12. ഇതിന്റെ അഭാവം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നുണ്ട്. നാഡീവ്യൂഹത്തിനും പരിപോഷണത്തിനും മികച്ചതാണ് വിറ്റാമിൻ ബി 12. ഇതിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
അന്ധതയ്ക്ക് കാരണമാകുന്ന മാക്യുലർ ഡീജനറേഷൻ ഇല്ലാതാക്കാൻ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കും. സാധാരണയായി വാർദ്ധക്യാവസ്ഥയിൽ മാക്യുലർ ഡീജനറേഷൻ കാണാറുണ്ട്. മാനസിക സമ്മർദ്ദം കുറച്ച് മാനസികാരോഗ്യം നിലനിർത്താൻ വിറ്റാമിൻ ബി 12 പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ ഉൽപ്പിദിപ്പിക്കാൻ വിറ്റാമിൻ ബി 12 സഹായിക്കും.
Also Read: വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്
പാൽ, തൈര്, ചീസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവയിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ ബി 12 ന്റെ മറ്റൊരു ഉറവിടമായ മുട്ട കഴിക്കുന്നതും നല്ലതാണ്.
Post Your Comments