ErnakulamLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ മാ​ല ക​വ​ര്‍​ന്ന യുവാവ് പിടിയില്‍

വ​യ​നാ​ട് അമ്പ​ല​വ​യ​ല്‍ സ്വ​ദേ​ശിയായ ഷാ​ജ​ഹാ​നാ​ണ്​ (31) അറസ്റ്റിലായത്

ചാ​ല​ക്കു​ടി: വീ​ര​ന്‍​ചി​റ​യി​ല്‍ ഒ​റ്റ​ക്ക്​ കഴിയുന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച്‌ മാ​ല ക​വ​ര്‍​ന്ന യുവാവ് അറസ്റ്റില്‍. വ​യ​നാ​ട് അമ്പ​ല​വ​യ​ല്‍ സ്വ​ദേ​ശിയായ ഷാ​ജ​ഹാ​നാ​ണ്​ (31) അറസ്റ്റിലായത്.

ക​ഴി​ഞ്ഞ​മാ​സം 27-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. അമ്പ​ല​വ​യ​ല്‍ പൊലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ടി​പി​ടി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ്​ ഷാ​ജ​ഹാ​ന്‍. കി​ഴ​ക്കേ കു​റ്റി​ച്ചി​റ​യി​ലെ ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ താ​മ​സി​ച്ച്‌​ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​തി വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ​ത്തി മാ​ല കവര്‍ന്ന് രക്ഷപ്പെട്ടത്.

Read Also : അർജുൻ ആയങ്കിയുമായി ബന്ധം: കടത്തിയ സ്വര്‍ണ്ണം തട്ടാന്‍ ക്വട്ടേഷന്‍, പിടിയിലായത് മുൻ സിപിഐഎം കൗണ്‍സിലർ

കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചാ​ല​ക്കു​ടി ഡി​വൈഎ​സ്പി സി.​ആ​ര്‍. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ പി.​ആ​ര്‍. ഡേ​വി​സ്, ജി​നു​മോ​ന്‍ ത​ച്ചേ​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ സി.​എ. ജോ​ബ്, സ​തീ​ശ​ന്‍ മ​ട​പ്പാ​ട്ടി​ല്‍, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​യു. സി​ല്‍​ജോ, ഇ.​സി. പ്ര​തീ​ഷ്, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ്, എം.​എ​സ്. ഷി​ജു, നീ​തു ബി​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button