അബുദാബി: 9 നിർമ്മാണ കമ്പനികൾക്ക് പിഴ ചുമത്തി യുഎഇ. സുരക്ഷാ നിയമങ്ങൾ ലംഘിച്ച കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ 302 നിർമ്മാണ സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അബുദാബി മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: പാക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന
വേനൽക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നഗരസഭ ഉയർത്തിക്കാട്ടി. തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ യുഎഇ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു വർഷത്തിനകം തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിയമലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്ക് 5000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവു ശിക്ഷയും ലഭിക്കും. പുറമെ തടവും ലഭിക്കും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുന്നത്. വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് നിയമം.
Post Your Comments