
പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വില വരുന്ന പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് പിടികൂടിയത്.
Read Also : അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം
സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു എന്നിവരും ജില്ല ആന്‍റി നാര്‍കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Post Your Comments