Latest NewsCricketNewsSports

കരിയറില്‍ ഭൂരിഭാഗവും ഞാന്‍ ടീമിലൊരു അപാകതയായിരുന്നു, വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു: റോസ് ടെയ്‌ലർ

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മുന്‍ താരം റോസ് ടെയ്‌ലർ. താരത്തിന്റെ ആത്മകഥയിലാണ് വംശീയാധിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. ക്രിക്കറ്റ് എന്നാല്‍ ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ മാത്രം കായികയിനയമാണെന്നും ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളിലും ഒഫീഷ്യല്‍സില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടിരുന്നതായും ടെയ്‌ലർ വെളിപ്പെടുത്തുന്നു.

‘റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന ആത്മകഥയിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വിവരിക്കുന്നത്. ‘ക്രിക്കറ്റ് ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ കായികയിനമാണ്. എന്‍റെ കരിയറില്‍ ഭൂരിഭാഗവും ഞാന്‍ ടീമിലൊരു അപാകതയായിരുന്നു. വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു. അതൊന്നും സഹതാരങ്ങള്‍ക്കോ ക്രിക്കറ്റ് സമൂഹത്തിനോ പ്രകടമാകുമായിരുന്നില്ല. ഡ്രസിംഗ് റൂമില്‍ പല തരത്തില്‍ അധിക്ഷേപം നേരിട്ടിരുന്നു’.

‘നീ പാതി നല്ലൊരു മനുഷ്യനാണ്. ഏത് പാതിയാണ് നല്ലത്? എന്ന് ഒരു സഹതാരം ചോദിക്കുമായിരുന്നു. എന്താണ് ഞാന്‍ പറയുന്നതെന്ന് നിനക്കറിയില്ല. എന്നാല്‍, അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുമായിരുന്നു. അതൊരു കളിയാക്കല്‍ മാത്രമല്ലേ എന്നാണ് ഇതൊക്കെ കേള്‍ക്കുന്ന ഒരു വൈറ്റ് ന്യൂസിലന്‍ഡുകാരന്‍ പറയുക’.

Read Also:- അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ‘മുന്തിരി ജ്യൂസ്’

‘മറ്റ് കളിക്കാർക്കും അവരുടെ വംശീയതയെ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. തന്‍റെ രൂപം കണ്ട് മാവോറി വിഭാഗത്തില്‍പ്പെട്ടതോ ഇന്ത്യന്‍ പാരമ്പര്യമുള്ളയാളാണോ ഞാനെന്ന് പലരും കരുതിയിരുന്നു’ റോസ് ടെയ്‌ലറുടെ ആത്മകഥയില്‍ പറയുന്നു. ന്യൂസിലന്‍ഡിലെ തദ്ദേശീയരായ പോളിനേഷ്യൻ ജനവിഭാഗമാണ് മാവോറി. എന്നാല്‍ റോസ് ടെയ്‌ലര്‍ പാതി സമോവൻ വംശജനാണ്. ടെയ്‌ലറുടെ അമ്മ സമോവ ഗ്രാമമായ സവോലുവാഫയിൽ നിന്നുള്ളയാളാണ്. റോസ് ടെയ്‌ലറുടെ അച്ഛന്‍ ന്യൂസിലന്‍ഡുകാരനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button