Latest NewsIndiaNewsInternational

നഗ്നതയും വർഗ്ഗീയതയും അടങ്ങിയ മൂന്നുലക്ഷത്തോളം പോസ്റ്റുകൾ: ഫേസ്ബുക്കിൽ ഇനി തോന്നിയതെഴുതിയാൽ പിടിവീഴും

ന്യൂഡല്‍ഹി: അക്രമാസക്തവും ഭീതിജനകവും നഗ്നതയെ സംബന്ധിക്കുന്നതുമായ 30 മില്യൺ പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്. രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെയാണ് ഫേസ്ബുക് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഐ ടി നിയമപ്രകാരം ഓരോ മാസവും ഇത്തരത്തിലുള്ള പോസ്റ്റുക്കൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്.

Also Read:ശ്മശാന വിവാദത്തില്‍ പെട്ട ആര്യാ രാജേന്ദ്രനെ കുടുക്കി ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ മോര്‍ച്ചറികൾ : തെളിവുകളുമായി കരമന അജിത്

ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായിട്ടാണ് പറയുന്നത്. ഇതേ കാലയളവില്‍ ഏകദേശം രണ്ട് മില്ല്യണ്‍ പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തത്. നീക്കം ചെയ്ത പോസ്റ്റുകളില്‍ 25 മില്ല്യണ്‍ സ്പാം പോസ്റ്റുകളും 2.5 മില്ല്യണ്‍ പോസ്റ്റുകള്‍ അക്രമാസക്തവും ഭീതിജനകവുമായ ഉള്ളടക്കം അടങ്ങിയതുമാണ്. 1.8 മില്ല്യണ്‍ നഗ്നതയെ സംബന്ധിക്കുന്നതും മൂന്ന് ലക്ഷം പോസ്റ്റുകള്‍ വര്‍ഗ്ഗീയത നിറഞ്ഞതുമാണെന്ന് ഫേസ്ബുക് പറയുന്നു.

ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന് വേണ്ടി സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്ന മികച്ച ടൂളുകള്‍ ഫേസ്ബുക്ക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button