CricketLatest NewsNewsSports

കരിയറിന്റെ ആദ്യ കാലങ്ങളിൽ നിറത്തിന്റെ പേരിൽ പലതവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്: ഉസ്മാൻ ഖവാജ

സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖവാജ പറഞ്ഞു.

‘ഞാൻ ചെറുതായിരുന്നപ്പോൾ, ഞാൻ ഒരിക്കലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാൻ പോകുന്നില്ലെന്നും എന്റെ സ്കിൻ കളർ ഓസ്‌ട്രേലിയക്ക് ചേരുന്നതല്ലെന്നും തുടങ്ങിയ അധിക്ഷേപങ്ങൾ അഹനീയമായിരുന്നു. ഞാൻ ടീമിന് ചേരില്ലെന്നും, അവർ എന്നെ തിരഞ്ഞെടുക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. അതായിരുന്നു ആളുകളുടെ മാനസികാവസ്ഥ. എന്നാൽ അതിപ്പോൾ മാറാൻ തുടങ്ങിയിട്ടുണ്ട്’, ഖവാജ ഇ.എ.എസ്.പി.എൻ ക്രിക്കിൻഫോയോട് പറഞ്ഞു.

Read Also:- താൻ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ഈ താരത്തിന്റെ: വെളിപ്പെടുത്തലുമായി കരുൺ നായർ

34കാരനായ ഖവാജ 2011ലെ ആഷസ് ടെസ്റ്റിലാണ് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. പാകിസ്താനിലെ ഇസ്ലാമബാദിൽ ജനിച്ച ഖവാജ അഞ്ചു വയസ് പ്രായമുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button