പടർന്നു പിടിക്കുന്ന വംശീയ വിദ്വേഷത്തിനെതിരെ താക്കിതായി പുതിയ സമര രീതിയുമായി കായികലോകം. ലോകത്തിന്റെ വിവിധ കോണുകളിലായി വംശീയ വിദ്വേഷം പടർന്നു പിടിക്കുമ്പോൾ ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നീസ്, റഗ്ബി തുടങ്ങിയ മേഖലയിലെ താരങ്ങളും സംഘടങ്ങളും ഒറ്റകെട്ടായി നിന്ന് സമൂഹ മാധ്യമങ്ങളിൽ സമ്പുർണമായി ബഹിഷ്കരിക്കുകയെന്ന ശ്രമം വിജയകരമായി നടപ്പിലാക്കുകയാണ് ലക്ഷ്യം.
വെള്ളിയാഴ്ച ആരംഭിച്ച് തുടർച്ചയായ 81 മണിക്കൂർ പൂർണമായി വിട്ടുനിൽക്കലിന് യൂറോപ്യൻ ഫുട്ബോൾ നിയന്ത്രണ സമിതിയായ യുവേഫയും മറ്റു സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. സമര നാളുകളിൽ കായിക ലോകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ സമ്പൂർണമായി അടഞ്ഞുകിടക്കും. പുതുതായി പോസ്റ്റുകൾ ഉണ്ടാകില്ല. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ ഭീമന്മാർ ഇക്കാര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Post Your Comments