ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപങ്ങളിൽ മറുപടിയുമായി ഇംഗ്ലണ്ട് യുവതാരം ബുക്കായോ സാക്ക. ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ലെന്ന് സാക്ക പറഞ്ഞു. ഇത്തരത്തിൽ അവഹേളിക്കപ്പെടാൻ ഒരാളും ആഗ്രഹിക്കുന്നില്ലെന്നും സമൂഹ മാധ്യമങ്ങളിൽ ഇത്തരം സന്ദേശങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നില്ലെന്നും സാക്ക ട്വിറ്ററിൽ കുറിച്ചു.
‘ഒരു കാര്യം ഞാൻ ഉറപ്പ് പറയാം. കഴിഞ്ഞ ആഴ്ചയിൽ എനിക്ക് ലഭിച്ച നെഗറ്റീവ് വാക്കുകൾ കൊണ്ട് എന്നെ തകർക്കാനാവില്ല. പെനാൽറ്റി പാഴാക്കിയത് സങ്കടകരമായിരുന്നു. നിങ്ങളെയും ഇംഗ്ലണ്ട് കുടുംബത്തെയും ഞാൻ നിരാശരാക്കി. എന്നെ പിന്തുണച്ചവരോടും ആശ്വസിപ്പിച്ച് സന്ദേശം അയച്ചവരോടും ഞാൻ നന്ദി അറിയിക്കുന്നു’.
Read Also:- ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി
‘എനിക്കും റാഷ്ഫോർഡിനും സാഞ്ചോയ്ക്കും ലഭിച്ചതുപോലെയുള്ള വേദനിപ്പിക്കുന്ന സന്ദേശങ്ങൾ ലഭിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദേശങ്ങൾ തടയാൻ, സമൂഹമാധ്യമങ്ങൾ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നത് സങ്കടകരമാണ്’ സാക്ക ട്വിറ്ററിൽ കുറിച്ചു.
Post Your Comments