
കളമശ്ശേരി: മൊബൈല്‍ ഷോപ്പില്‍ ബാങ്കില്‍ പണമടച്ച രസീത് കാണിച്ച് മൊബൈല്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് താമസിക്കുന്ന മലപ്പുറം വയ്യൂര്‍ ഫറൂഖ് കോളേജ് മലയില്‍ എപി ഹൗസ് ഇജാസ് അഹമ്മദിനെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
മൊബൈല്‍ ഷോപ്പിലെത്തി വില കൂടിയ ഫോണുകളുടെ എസ്റ്റിമേറ്റ് എഴുതി വാങ്ങുന്നതിനൊപ്പം ഷോപ്പിന്റെ ബാങ്ക് അക്കൗണ്ടും വാങ്ങി മടങ്ങും. പിറ്റേദിവസം അക്കൗണ്ടില്‍ ചെക്ക് നിക്ഷേപിച്ച രസീത് നല്‍കി കബളിപ്പിച്ച് ഫോണുകളുമായി മുങ്ങുകയാണ് പതിവ്.
Read Also : കുഞ്ഞുങ്ങളുടെ ചുണ്ടിൽ ഉമ്മ വയ്ക്കുന്നവർ അറിയാൻ
തുടര്‍ന്ന്, ഈ ഫോണുകള്‍ ഇവ കുറഞ്ഞ വിലക്ക് എറണാകുളത്ത് വില്‍പന നടത്തി പണം വാങ്ങി സ്ഥലം കാലിയാക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ വിനോജ്, സുരേഷ്, സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments