
കിളിമാനൂർ: നഴ്സ് ട്രെയിൻ തട്ടി മരിച്ചു. എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ നഴ്സായ കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്.
തിങ്കൾ ഉച്ചയോടെ എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോയ ട്രെയിനിടിച്ചാണ് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി എഴുകോണിൽ സ്റ്റാഫ് നഴ്സായ ബിന്ദു ഇഎസ്ഐക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ തിങ്കളാഴ്ച ഓഫായിരുന്നു.
രാവിലെ ഒരു സുഹൃത്തിന്റെ വീട് പാലുകാച്ചിന് പോകുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും ബിന്ദുവിനെ ഫോണിലും മറ്റും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ചത് ബിന്ദുവാണെന്ന് തിരിച്ചറിഞ്ഞത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് റെയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ്: ശ്രീകുമാരൻ നായർ. മകൾ: ആര്യശ്രീ.
Post Your Comments