
വെഞ്ഞാറമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ പനവൂര്‍ മൂഴി വടക്കേക്കോണം ഷംനാ മന്‍സിലില്‍ സലിമാണ്(53)മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറിന് ചുള്ളാളം ജമാഅത്ത് മസ്ജിദിന് മുന്നില്‍ വച്ചായിരുന്നു അപകടം. സലിമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Read Also : ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല, കേന്ദ്ര നിര്‍ദേശം തള്ളാന്‍ കേരളം
വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഭാര്യ: സനൂജ. മക്കള്‍: മുഹമ്മദ് സിയ, മുഹമ്മദ് സഫാന്‍.
Post Your Comments