KeralaLatest NewsNews

ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല, കേന്ദ്ര നിര്‍ദേശം തള്ളാന്‍ കേരളം

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്ര തീരുമാനം കേരളം നടപ്പിലാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും കേരളം ഒഴിവാക്കില്ല. എസ്.സി.ഇ.ആർ.ടി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹയർസെക്കൻഡറി വകുപ്പിന് കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയത്. കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ.സി.ആർ.ടിയുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. ഈ പാഠഭാഗങ്ങളിൽ ഗുജറാത്ത് കലാപം, മുഗൾ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങൾ, കർഷക സമരം തുടങ്ങിയവയാണ് പറയുന്നത്. ഇതാണ് എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ എസ്.സി.ഇ.ആർ.ടി പഠനം നടത്തുകയും ഈ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കുകയും ചെയ്തു.

ഗുജറാത്ത് കലാപം, മുഗൾ രാജവംശവിവരങ്ങൾ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. പാഠഭാഗങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചാലും ഏതൊക്കെ ഭാഗങ്ങൾ ഉൾപ്പെടുത്തണം, ഒഴിവാക്കാകണം എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കണമെന്നാണ് കേരളത്തിന്റെ വാദം. എസ്.സി.ഇ.ആർ.ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button