പേരൂര്‍ക്കട: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രേം നിവാസില്‍ രാധാകൃഷ്ണന്-വിമല ദമ്പതികളുടെ മകന് ആര്. മനു (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30-ന് പേയാട് വിളപ്പില്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. ബൈക്കില്‍ പള്ളിമുക്കില്‍ നിന്നു പേയാട് ഭാഗത്തേക്ക് പോകുകയായിരുന്ന മനുവിന്റെ വാഹനത്തില്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്.
Read Also : ഗവര്‍ണര്‍ ഒപ്പിട്ടില്ല: അസാധുവായത് ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍
അപകടത്തില്‍ ബൈക്കില്‍ നിന്ന് വീണ മനുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ശ്രുതി. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: അനില്‍കുമാര്‍, ബിനുകുമാര്‍. സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
Post Your Comments