
മുഖ സംരക്ഷണത്തെ പോലെ വളരെ പ്രാധാന്യം നൽകേണ്ടതാണ് പാദങ്ങളുടെ സംരക്ഷണവും. വിണ്ടു കീറിയ ഉപ്പൂറ്റി പലരുടെയും പ്രശ്നമാണ്. ഉപ്പൂറ്റി നല്ല രീതിയിൽ സംരക്ഷിച്ചാൽ വിണ്ടു കീറലിൽ നിന്നും മോചനം നേടാൻ സാധിക്കും. മിനുസമാർന്ന ഉപ്പൂറ്റി നിലനിർത്താൻ ഈ കാര്യങ്ങൾ ചെയ്യൂ.
ഉപ്പൂറ്റിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. ഇതിൽ വിറ്റാമിൻ എ, പപ്പൈൻ എൻസൈം എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പരിപോഷിപ്പിക്കാൻ സഹായിക്കും. നല്ലൊരു ഫൂട്ട് സ്ക്രബായി ഉപയോഗിക്കാൻ പപ്പായ നല്ലതാണ്. ഇത് പാദത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
Also Read: മുടിയുടെ ആരോഗ്യത്തിന് മോര് ഇങ്ങനെ ഉപയോഗിക്കൂ
അടുത്തതാണ് പഞ്ചസാര. പഞ്ചസാര കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും, ചർമ്മ സംരക്ഷണത്തിന് നല്ലൊരു സ്ക്രബറായി ഉപയോഗിക്കാവുന്നതാണ്. കാലിലെ ഡെഡ് സ്കിൻ നീക്കം ചെയ്യാൻ പഞ്ചസാര ഉപയോഗിക്കാം. അൽപം പഞ്ചസാര എടുത്തതിനുശേഷം ഉപ്പൂറ്റിയിൽ നന്നായി സ്ക്രബ് ചെയ്യുക. ഇത് ഉപ്പൂറ്റി മിനുസമുള്ളതാക്കാൻ സഹായിക്കും.
Post Your Comments