ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇതിൽ നിന്നും രക്ഷ നേടാൻ വിവിധ തരത്തിലുള്ള ഹെയർ പാക്കുകളും ഷാംപൂകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, മുടിയുടെ ബാഹ്യ സംരക്ഷണം പോലെ ആന്തരിക സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. മുടിയെ സംരക്ഷിക്കുന്ന ഒന്നാണ് മോര്. മോരിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം.
അരക്കപ്പ് ഓട്സ്, അരക്കപ്പ് മോര്, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ബദാം എന്നിവ എടുത്തതിനുശേഷം മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലായാൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കാവുന്നതാണ്. 10 മിനിറ്റ് മുടി നന്നായി സ്ക്രബ് ചെയ്തതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഈ ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. മുടി തിളക്കം ഉള്ളതാക്കാനും കൊഴിച്ചിൽ അകറ്റാനും ഈ ഹെയർ പാക്ക് നല്ലതാണ്.
Also Read: മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ. സുധാകരനെ ചോദ്യം ചെയ്യണം: ക്രൈംബ്രാഞ്ച്
അടുത്തതാണ് മോരും നാരങ്ങാനീരും ചേർന്ന മിശ്രിതം. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം തലയിൽ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് മസാജ് ചെയ്തതിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുടി കഴുകുക. തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റാൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
Post Your Comments