
പ്രായാധിക്യം കാരണം പലരിലും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ പലതരത്തിലുള്ള ഫെയ്സ് പാക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ ചുളിവുകൾ എങ്ങനെ ഇല്ലാതാക്കാമെന്ന് പരിചയപ്പെടാം.
മുഖത്തെ ചുളിവുകളും വരകളും അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും തൈരും ചേർത്ത മിക്സ്. ഒരു ടീസ്പൂൺ നെല്ലിക്കപ്പൊടി എടുത്തതിനുശേഷം അരക്കപ്പ് തൈരിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം നല്ലതുപോലെ മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. മുഖത്തുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഈ ഫെയ്സ് പാക്ക് വളരെ മികച്ച ഓപ്ഷനാണ്.
Also Read: ബഡ്ജറ്റ് ലാപ്ടോപ്പുമായി റിലയൻസ് ജിയോ, വിലയും സവിശേഷതയും അറിയാം
അടുത്തതാണ് നെല്ലിക്കയും പപ്പായും ചേർത്തുള്ള ഫെയ്സ് പാക്ക്. അൽപ്പം നെല്ലിക്കപ്പൊടി എടുത്തതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പപ്പായ ചേർക്കുക. ഇത് പേസ്റ്റ് രൂപത്തിലാകുന്നവരെ നന്നായി മിക്സ് ചെയ്യുക. ഈ മിക്സ് മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ചർമ്മത്തിലെ ടോക്സിനുകൾ ഇല്ലാതാക്കാൻ ഈ ഫെയ്സ് പാക്കിന് പ്രത്യേക കഴിവുണ്ട്.
Post Your Comments