NewsFood & Cookery

ചർമ്മം തിളങ്ങാൻ ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ

വരണ്ട ചർമ്മം ഉള്ളവർ പപ്പായ ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് മികച്ച റിസൾട്ട് നൽകും

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചർമ്മത്തിന് ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പ്രദാനം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് പപ്പായ. ഇവ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം, ചർമ്മത്തിന്റെ തിളക്കവും വർദ്ധിപ്പിക്കുന്നതാണ്. പപ്പായയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം.

ചർമ്മത്തിൽ ഉണ്ടാകുന്ന വിവിധ പാടുകൾ അകറ്റാൻ പപ്പായ മികച്ച ഓപ്ഷനാണ്. പപ്പായയിലെ പപ്പെയ്ൻ എന്ന എൻസൈം ശക്തമായ ചർമ്മ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. അതിനാൽ, മുഖത്തെ മൃദുവായി സൂക്ഷിക്കാൻ പപ്പായ സഹായിക്കും. പപ്പായയിൽ അടങ്ങിയ ബീറ്റ കരോട്ടിൻ, മറ്റ് സസ്യ സംയുക്തങ്ങൾ എന്നിവ ചർമ്മത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതാണ്.

Also Read: വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്നു

വരണ്ട ചർമ്മം ഉള്ളവർ പപ്പായ ഫേസ് പാക്കുകൾ ഉപയോഗിക്കുന്നത് മികച്ച റിസൾട്ട് നൽകും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി- ഓക്സിഡന്റുകളുകളാണ് ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കുന്നത്. മറ്റു ചേരുവുകൾ ഒന്നും ചേർക്കാതെ, പപ്പായയുടെ പൾപ്പ് മാത്രം മുഖത്ത് പുരട്ടാവുന്നതാണ്. ഇവ എക്‌സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളെ സുഖപ്പെടുത്തുന്നതിനും ചൊറിച്ചിൽ തടയുന്നതിനും ചുവപ്പ് കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button