തിരുവല്ല: നടനും ബിഗ്‌ബോസ് സീസൺ വൺ ജേതാവുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ എച്ച് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടക്കും. കായംകുളം കയ്യാലക്കല്‍ ഹൗസില്‍ അബ്ദുസമദാണ് ഭര്‍ത്താവ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍.
Post Your Comments