KeralaLatest NewsIndia

ജെസ്‌ലയെ രജിത് കുമാർ ദുഷ്ടലാക്കോടെ കയറിപിടിച്ചെന്ന ആരോപണവുമായി ദിയാസന, ദിയാസനയെ പൊളിച്ചടുക്കി സാബുമോൻ ( വീഡിയോ)

ഇതേ പ്രശ്‌നം മഞ്ജുവായിട്ടും ഉണ്ടായി. ജസ്‌ലയെ പിറകില്‍ നിന്ന് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചത് തെറ്റായി പോയെന്നാണ് മഞ്ജു പറഞ്ഞത്.

ബിഗ്‌ബോസിലെ ലക്ഷുറി ടാസ്കിനിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ടാസ്കിനിടെ ജെസ്‌ലയെ ഡോക്ടർ രജിത് കുമാർ പിടിച്ചത് ശരിയായില്ല എന്നും അതിനാലാണ് ജെസ്‌ല പ്രതികരിച്ചതെന്നുമായിരുന്നു ദിയ സനയുടെ അഭിപ്രായം.എല്ലാവരും രജിത്തിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ വീണ മാത്രമായിരുന്നു സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ പ്രശ്‌നം മഞ്ജുവായിട്ടും ഉണ്ടായി. ജസ്‌ലയെ പിറകില്‍ നിന്ന് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചത് തെറ്റായി പോയെന്നാണ് മഞ്ജു പറഞ്ഞത്.

മറ്റുള്ളവര്‍ ചെയ്ത തെറ്റൊന്നും കാണാതെ എന്റെ തെറ്റ് മാത്രം കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും മഞ്ജുവില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു രജിത്തിന്റെ മറുപടി. ഞാന്‍ വരുന്നതിന് മുന്‍പ് പാഷണം ഷാജി അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്ത് കൊണ്ട് ഷാജിയെ നിങ്ങള്‍ പിടിച്ച് മാറ്റിയില്ല? സൂരജ് ഇപ്പോഴും അവിടെ ഇരിക്കുന്നു. എന്ത് കൊണ്ട് മാറ്റിയില്ല? ഫുക്രു ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു.ടാസ്‌കിന്റെ ബസറിന് മുന്‍പ് അതേ ടീമംഗമായ മഞ്ജു പത്രോസ് എന്ത് കൊണ്ട് ഫുക്രുവിനെ മാറ്റിയില്ല? അന്യായം തുടങ്ങിയത് നിങ്ങളുടെ ഗ്രൂപ്പ് ആണ്.

ഈ ചെയ്യുന്നതിലൊന്നും മഞ്ജു പത്രോസിന് തെറ്റ് കണ്ടെത്താനേ പറ്റുന്നില്ല അല്ലേ. മഞ്ജുവിന്റെ കണ്ണ് മൊത്തം ഈ ഡ്രസ് പോലെ മഞ്ഞ ആയി പോയി. ഗെയിം തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ എല്ലാം പൂട്ടികെട്ടി കവര്‍ ചെയ്ത് വച്ചു. പിന്നെ എങ്ങനെയാ ഞങ്ങള്‍ കയറുക എന്നും രജിത് മഞ്ജുവിനോട് ചോദിക്കുന്നു.എന്നാല്‍ ഷാജി ഞങ്ങളുടെയൊന്നും ദേഹത്തേക്ക് വന്ന് കയറിയില്ലെന്നും സൂരജ് അങ്ങ് മാറി ഇരിക്കുകയാണ് ചെയ്തതെന്നും അയാള്‍ ആര്യയുടെയോ വീണയുടെയോ ദേഹത്തേക്ക് കയറിയില്ലെന്നും മഞ്ജു പറയുന്നു. അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ല.

അത് കൊണ്ടാണ് എതിര്‍ത്ത് പറയാതെ ഇരുന്നത്. താങ്കള്‍ പിറകിലൂടെ വന്ന് ജസ്‌ലയെ കെട്ടിപിടിച്ചത് കൊണ്ടാണ് താങ്കളെ എതിര്‍ത്തത്. ഇപ്പോള്‍ ക്ലീയര്‍ ആയി കാണുമല്ലോ സഹോദരന്‍ രജിത്തിന് എന്നും മഞ്ജു പറയുന്നു. അത് നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്തതല്ല എന്നും എനിക്ക് അറിയാമെന്നും മഞ്ജു സൂചിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ എപ്പോഴും എന്നില്‍ കുറ്റം മാത്രമേ കാണുകയുള്ളുവെന്നും ഞാനാണ് നിങ്ങളുടെ ടാര്‍ഗറ്റ് എന്നും രജിത്ത് പറയുന്നു.

ഇതിനിടെയാണ് ദിയാസന ജിസ്ലേക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാൽ ടിയാസനക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീസൺ ഒന്നിലെ വിജയി സാബുമോൻ അബ്ദുസമദ്. താൻ ആ ക്ലിപ് മുഴുവൻ കണ്ടെന്നും തെറ്റായ രീതിയിൽ രജിത് കുമാർ ജെസ്‌ലയെ പിടിച്ചിട്ടില്ലെന്നും സാബുമോൻ വ്യക്തമാക്കുന്നു. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ തനിക്കെതിരെയും സീസൺ ഒന്നിൽ വന്നെന്നും സാബു പറയുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button