കൊച്ചി: ബിഗ്‌ബോസ് സീസൺ 4 ആണ് ഇപ്പോൾ അവസാനമായി കഴിഞ്ഞത്. അതിൽ ടൈറ്റിൽ വിന്നറായത് ദിൽഷാ പ്രസന്നൻ ആണ്. തൊട്ടടുത്ത് ഫസ്റ്റ് റണ്ണറപ്പായി മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി ആണ് വന്നത്. എന്നാൽ ബ്ലെസ്ലി ഫാൻസ് പറയുന്നത് ബ്ലെസ്ലി ആണ് വിന്നറാവേണ്ടി ഇരുന്ന ആളെന്നാണ്. ഇത് സംബന്ധിച്ച് ഇപ്പോഴും ആർമികൾ ഏറ്റുമുട്ടലുകൾ നടക്കുകയാണ്.
ഇതിനിടെയാണ് സീസൺ വൺ ടൈറ്റിൽ വിന്നറായ സാബുമോൻ അബ്ദുസമദ് തനിക്ക് ലഭിച്ച ടൈറ്റിൽ വിന്നറിന്റെ ബിഗ്‌ബോസ് ട്രോഫി ബ്ലെസ്ലിക്ക് നൽകിയത്. ഇത് വലിയ ആഘോഷമാക്കി ഫാൻസും ആർമികളും ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, പലരും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. സാബു ട്രോഫി മാത്രം കൊടുക്കണ്ട, കിട്ടിയ ഫ്ലാറ്റ് കൂടി കൊടുക്കണമെന്ന് പലരും പറയുന്നുണ്ട്.
‘കഴിഞ്ഞ 3 വർഷത്തിലേറേയായി അർഹത ഇല്ലാതെ നേടിയ ട്രോഫി കയ്യിൽ വച്ചിട്ട് അനുഭവിച്ച ടെൻഷൻ ഇതോടെ തരികിട ചേട്ടൻ അവസാനിപ്പിച്ചു. ആ ഫ്ലാറ്റിന്റെ കീ കൂടി അങ്ങ് എടുത്ത് കൊടുക്ക് ചേട്ടാ…. പിന്നല്ല’ എന്നാണ് ഒരു കമന്റ്. അതേസമയം, ബിഗ്‌ബോസ് കഴിഞ്ഞിട്ടും ആർമികൾ തമ്മിലുള്ള ഫാൻ ഫൈറ്റ് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘സാബുവിന് അത് കൊടുക്കണമെന്നുണ്ടെങ്കിൽ പേർലി മാണിക്ക് കൊടുക്കണം…’ എന്നും പലരും പറയുന്നുണ്ട്. ‘അങ്ങനെ കിട്ടുന്ന ട്രോഫിക്ക് ഒരു വിലയും കാണില്ല. ട്രോഫി കിട്ടിയാൽ ടൈറ്റിൽ വിന്നർ പദവി കിട്ടുമോ? വീട്ടിൽ ട്രോഫി വച്ചിരുന്നാൽ തന്നെ ആരെങ്കിലും ചോദിച്ചാൽ പോലും എനിക്ക് കിട്ടിയത് എന്ന് പറയാൻ പറ്റില്ല. അതു സാബുമോന്റെ ട്രോഫി എന്നല്ലേ പറയാൻ പറ്റൂ. അപ്പൊ ഇതിൽ ഒരു കാര്യവും ഇല്ല.’ എന്നാണ് ഒരു കമന്റ്.
Post Your Comments