മുംബൈ: ഇന്നലെ ജാസ്മിൻ മൂസ ബിഗ്‌ബോസിൽ നിന്ന് പുറത്തു പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ജാസ്മിനെ അനുകൂലിച്ചും എതിർത്തും നിരവധി പോസ്റ്റുകളാണ് പുറത്ത് വരുന്നത്. റോബിനെ തിരികെ വീട്ടിൽ എത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തിയത്. മറ്റ് മത്സരാർത്ഥികളോട് അധികം സംസാരിക്കാതെ യാത്ര പറഞ്ഞ ജാസ്മിൻ ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി, റോബിന്റെ ‘അമ്മ’ എന്ന് പേരിട്ട ചെടിച്ചട്ടി എറിഞ്ഞു പൊട്ടിച്ചു. സ്വന്തം ചെടിച്ചട്ടിയും ജാസ്മിൻ എറിഞ്ഞ് പൊട്ടിച്ചു.
പിന്നാലെ, സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ട് സിനിമാ സ്റ്റൈലിൽ ആയിരുന്നു ജാസ്മിൻ പുറത്തേക്ക് പോയതെന്നാണ് അനുകൂല കമന്റുകൾ. എന്നാൽ ബിഗ്‌ബോസിനെയും തെറിവിളിച്ച്, ഷോയേയും അപമാനിച്ചുകൊണ്ടു, അതിലുള്ള എല്ലാ മത്സരാർത്ഥികളുടെയും തന്തയ്ക്കും വിളിച്ചാണ് ജാസ്മിൻ പുറത്തു പോയതെന്നാണ് വിമർശകരുടെ കമന്റുകൾ.
ഷോയിൽ മത്സരിക്കാൻ വന്ന അന്നുമുതൽ റോബിൻ മാത്രമായിരുന്നു ജാസ്മിന്റെ എതിരാളി. തന്റെ വിജയത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് റോബിനാണെന്ന് മനസ്സിലായതിനാലാണ് എല്ലാ ടാസ്കിലും റോബിനെ മാത്രം ജാസ്മിൻ അവഹേളിച്ചു സംസാരിച്ചിട്ടുള്ളത് എന്ന് പലരും പറയുന്നു. ബിഗ്‌ബോസ് മുൻ വിജയി ആയിരുന്ന സാബുമോൻ പറയുന്നത് അത്യാവശ്യമായി ജാസ്മിന് മാനസിക രോഗത്തിനുള്ള ചികിത്സ നൽകണമെന്നാണ്. റോബിനെ തിരികെ കൊണ്ടുവന്നാൽ ഞാൻ ഷോയിൽ നിൽക്കില്ല എന്ന് പറഞ്ഞ ജാസ്മിനെ തടയാൻ ബിഗ്‌ബോസ് തയ്യാറായില്ല.
ജാസ്മിന്റെ തീരുമാനം അതാണെങ്കിൽ പെട്ടിയെടുത്തു മുൻ വാതിലിലൂടെ പോകാം എന്നാണ് പറഞ്ഞത്. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ടെങ്കിലും അത് അനുസരിക്കാനോ കേൾക്കാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതവളുടെ എടുത്ത് ചാട്ടം എന്നാണ് ധന്യ പറയുന്നത്. ദിൽഷ വിവരം അറിഞ്ഞ് ഓടിവന്നെങ്കിലും സംസാരിക്കാൻ ജാസ്മിൻ തയ്യാറായില്ല. പിന്നീടായിരുന്നു ചെടിച്ചട്ടി എറിഞ്ഞുടച്ചതും സിഗരറ്റ് വലിച്ചു നടന്ന് പോയതും.
Post Your Comments